ഒരു മാസ്‌ക് എത്രദിവസം ഉപയോഗിക്കും നിങ്ങള്‍? ബ്ലാക്ക് ഫംഗസ് സാധ്യത വിദൂരമല്ല

Webdunia
ഞായര്‍, 23 മെയ് 2021 (09:55 IST)
വൃത്തിഹീനമായ ചുറ്റുപാടുകളാണ് ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് കാരണമാകുന്നത്. ബ്ലാക്ക് ഫംഗസ് രോഗബാധ പടരുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധ വണം. പ്രത്യേകിച്ച് മാസ്‌ക് ഉപയോഗിക്കുന്ന കാര്യത്തില്‍. വൃത്തിഹീനമായ, കഴുകാത്ത മാസ്‌ക് ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് കാരണമായേക്കാം. വൃത്തിഹീനമായ പ്രതലങ്ങളില്‍ ഫംഗസിന് കുറേനേരം നിലനില്‍ക്കാന്‍ സാധിക്കും. ഇത്തരം വൃത്തിഹീനമായ പ്രതലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു മാസ്‌ക് തന്നെ കഴുകാതെ കുറേദിവസം തുടര്‍ച്ചയായി ഉപയോഗിക്കരുത്. മാസ്‌ക് എല്ലാദിവസവും വൃത്തിയാക്കണം. ഒരു ദിവസം ഒരു മാസ്‌ക് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നന്നായി വെന്റിലേഷന്‍ ഉള്ള മുറികളില്‍ മാത്രം താമസിക്കുക. സ്റ്റിറോയ്ഡ് ഉപയോഗിക്കും മുന്‍പ് പ്രമേഹം (ഷുഗര്‍) പരിശോധിക്കുക. സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം പ്രമേഹം ക്രമാതീതമായി വര്‍ധിപ്പിക്കുകയും ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റാല്‍ സ്ഥിതി രൂക്ഷമാകുകയും ചെയ്യും. ഒരു മാസ്‌ക് രണ്ട്-മൂന്ന് ആഴ്ച തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിന് വ്യാപിക്കാനുള്ള അവസരം സൃഷ്ടിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article