സർക്കാർ ആശുപത്രികളിൽ ഓക്‌സിജൻ വിതരണത്തിനായി മെഡിക്കൽ ഓക്‌സിജൻ പ്ലാൻറ് കമ്മീഷൻ ചെയ്‌ത്‌ രാംകോ സിമെന്റ്സ്

ജോൺസി ഫെലിക്‌സ്

ശനി, 22 മെയ് 2021 (19:16 IST)
രാംകോ സിമെന്റ്സ് ദക്ഷിണ തമിഴ്നാട്ടിലെ വിരുദ്നഗർ ജില്ലയിലുള്ള രാമസാമി രാജ നഗർ ഫാക്ടറിയിൽ പൊതുജനങ്ങളുടെ ഉന്നമനത്തിനായി ഓക്സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമാക്കി. രാജാപാളയം, വിരുദ്നഗർ, ശിവകാശി, അറുപ്പ്കോട്ടൈ, സത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിനായി ഈ പ്ലാന്റ് സമർപ്പിച്ചിരിക്കുകയാണ്. 
 
പ്രസ്തുത പ്ലാന്റിന്റെ ഉൽഘാടനം തമിഴ്നാട് റവന്യൂ- ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ. കെ. എസ്. എസ്. ആർ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ വിരുദ്നഗർ ജില്ലാ കളക്ടർ ആർ. കണ്ണൻ നിർവഹിച്ചു. 
 
50 ലക്ഷം രൂപ മുതൽമുടക്കിൽ നിർമിച്ച ഈ പ്ലാന്റ് ഒരു ദിവസം 48 ഓക്സിജൻ സിലിണ്ടർ ഉത്പാദന ശേഷിയുള്ളതാണ്. ഓരോ സിലിണ്ടറിനും 45 ലിറ്റർ ലിക്വിഡ് ഓക്സിജന്റെ ശേഷിയുണ്ട്, ഇത് വാതക രൂപത്തിൽ 7000 ലിറ്ററിന് തുല്യമാണ്. മിനിറ്റിൽ 10 ലിറ്റർ എന്ന നിരക്കിൽ, ഒരു സിലിണ്ടറിന് ഒരു രോഗിക്ക് 10 മുതൽ 12 മണിക്കൂർ വരെ ഓക്സിജൻ നൽകാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍