ഒന്നാം തരംഗത്തേക്കാള്‍ ഭയാനകമായിരുന്നു ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. മരണനിരക്ക് കൂടി. ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് രോഗികളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞുതുടങ്ങിയത്. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തിനു ഉടന്‍ അന്ത്യമാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മേയ് അവസാനത്തോടെ പ്രതിദിന കോവിഡ് രോഗികളുടെ ഒന്നരലക്ഷമായേക്കാം. ഇത് പതുക്കെ കുറഞ്ഞ് കുറഞ്ഞ് ജൂണ്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 20,000 ത്തിലേക്ക് എത്തും. രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ ഉള്ളതെന്നും ഈ സംഘം വ്യക്തമാക്കുന്നു. മേയ് അവസാനത്തോടെ തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം കാണുമെന്നും ഇവര്‍ പറയുന്നു.