ഇന്ത്യയില്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നതായി പഠനങ്ങള്‍. നേരത്തേ യൗവനക്കാരിലായിരുന്നു ഇത് കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോള്‍ കുട്ടികളിലും പ്രമേഹം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മോശം ജീവിത രീതിയും ഭക്ഷണരീതിയുമാണ് ഇത്തരമൊരവസ്ഥയിലേക്ക് എത്തിച്ചത്. 2017ല്‍ ഡയബെറ്റ്‌സ് അറ്റ്‌ലസിന്റെ കണക്ക് പ്രകാരം 1,28,500 കുട്ടികളും ചെറുപ്പക്കാരും ഇന്ത്യയില്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ്. ലോകാരോഗ്യ സംഘടനയുടെ 2021 ഡിസംബറിലെ റിപ്പോര്‍ട്ട് പ്രകാരം പ്രമേഹമുള്ള ഇന്ത്യന്‍ ജനസംഖ്യയുടെ 95 ശതമാനത്തിനും ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുണ്ടെന്നാണ്.