ശരീരഭാരം കുറയ്‌ക്കണോ ?; ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി!

തിങ്കള്‍, 24 ജൂണ്‍ 2019 (18:35 IST)
ശരീരഭാരം കുറയ്‌ക്കണമെന്ന് ആഗ്രഹിച്ച് എത്ര ശ്രമം നടത്തിയാലും ഫലം കാണുന്നില്ലെന്ന പരാതി പലരിലുമുണ്ട്. സ്‌ത്രീകളിലും പുരുഷന്മാരിലും ഈ ആശങ്കയുണ്ട്. പുതിയ ജീവിതശൈലി മുതല്‍ ഇരുന്നുള്ള ജോലിവരെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്.

വ്യയാമത്തിനൊപ്പം ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ശരീരഭാരം കുറയ്‌ക്കാന്‍ സഹായമാകും. ഭക്ഷണം ഒഴിവാക്കുകയല്ല, കൃത്യസമയത്ത് കഴിക്കുകയാണ് ആവശ്യം. വറുത്തതു പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്‌ക്കുന്നത് ഫലം തരും. അതിനൊപ്പം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും മഞ്ഞള്‍, വെളുത്തുള്ളി, ബാര്‍ലി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. പ്രോസസ്ഡ് ഫുഡ്, കൃത്രിമ നിറങ്ങള്‍, മധുരം തുടങ്ങിയവ ഒഴിവാക്കണം.

വ്യായാമം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നടത്തം, സൈക്ലിംഗ്, യോഗ, നീന്തല്‍ എന്നിവ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തിലെ മാറ്റങ്ങളും വ്യായാമവുമാണ് ശരീരഭാരത്തെ നിയന്തിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍