ചെറുപ്പത്തിൽ നിങ്ങൾ വികൃതിക്കുരുന്നായിരുന്നോ ? എങ്കിൽ ഹൃദ്രോഗങ്ങൾ വരില്ലെന്ന് പഠനം

ശനി, 22 ജൂണ്‍ 2019 (19:18 IST)
ചെറുപ്പത്തിൽ കുസൃതികാട്ടി ഓടിനടക്കുന്ന കുരുന്നുകളിൽ ഭാവിയിൽ മികച്ച ഹൃദയാരോഗ്യം ഉണ്ടാകും എന്ന് പഠനത്തിലെ കണ്ടെത്തൽ. കാനഡ മാർക്ക് മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. 
 
കുട്ടികളുടെ കാർഡിയോവെസ്കുലർ ഫിറ്റ്നസ്, ധമനികളുടെ ബലം, രക്തസമ്മർദ്ദം തുടങ്ങിയവ വർഷങ്ങളോളം നിരീക്ഷിച്ചാണ് ഇത്തരം ഒരു നിരീക്ഷണത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. മൂന്നു വർഷത്തോളം കുട്ടികളുടെ അരയിൽ ആക്സിലറോ മീറ്റർ എന്ന ഉപകരണം ഘടിച്ചിച്ച് കുട്ടികളുടെ കായിക ആക്റ്റിവിറ്റികളെ ഗവേഷകർ അളന്നിരുന്നു. ഇതും ഹൃദയാരോഗ്യവുമയി താരതമ്യം ചെയ്താണ് പഠനം.
 
മൂന്നിനും അഞ്ചിനുമിടയിൽ പ്രായമുള്ള 418 കുട്ടികളിലാണ് പഠനം നടത്തിയത്. ആൺകുട്ടികളും പെൺകുട്ടികലിലും പ്രത്യേക പഠനം ഗവേഷകർ നടത്തിയിരുന്നു. ഇതിൽ പെൺകുട്ടികളാണ് കൂടുതൽ മെച്ചപ്പെട്ട ഹൃദയാരോഗ്യം കൈവരിക്കുന്നത് എന്നും പഠനത്തിൽ കണ്ടെത്തി. ചെറുപ്പത്തിലെ ഫിസിക്കൽ ആക്ടിവിറ്റികൾ ഭാവിയിൽ എങ്ങനെ പോസിറ്റീവായി പ്രതിഫലിക്കുന്നു എന്ന് കണ്ടെത്തുന്നതിനായിരുന്നു പഠനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍