രണ്ടടി ഭൂമിക്കുവേണ്ടി തർക്കം, സ്വന്തം സഹോദരനെയും കുടുംബത്തെ വെടിവച്ച് കൊലപ്പെടുത്തി മധ്യവയസ്കൻ

ശനി, 22 ജൂണ്‍ 2019 (17:35 IST)
വെറും രണ്ടടി ഭൂമിക്കുവേണ്ടി സഹോദരങ്ങൾ തമിലുള്ള തർക്കം വൻ ദുരന്തത്തിലേക്കാണ് എത്തിച്ചേർന്നത്. തർക്കം വഴക്കായി മാറിയതോടെ കുടുംബത്തിലെ അഞ്ച് പേരാണ് വെടിയേറ്റ് മരിച്ചത്. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.  
 
ബിന പട്ടണത്തിൽ തമസിച്ചിരുന്ന മനോഹർ അഹിർവാൾ സഞ്ജീവ അഹിർവാൾ എന്നീ സഹോദരൻമാർ തമ്മിലാണ് വെറും രണ്ടടി ഭൂമിയുടെ പേരിൽ തർക്കവും വഴക്കും ഉണ്ടായത്. വഴക്കിനിടയിൽ മനോഹർ അഹിർവാളും മക്കളും ചേർന്ന് സഞ്ജീവ് അഹിർവാളിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.
 
സഞ്ജീവ് അഹിർവാൾ, ഭാര്യ, മുത്തശ്ശി രണ്ട് മക്കൾ എന്നിവരെ മനോഹർ അഹിർവാളും മക്കളും ചേർന്ന് വെടിവച്ച് കൊലപ്പെടൂത്തുകയായിരുന്നു. അക്രമണം അരംഭികച്ചതോടെ വീടിനുള്ളിൽ കയറിയതോടെ മനോഹർ അഹിർവാളിന്റെ ഭാര്യയും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍