ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കാഴ്ചശക്തിയെ തന്നെ ബാധിച്ചേക്കാം, അറിയൂ !

Webdunia
വ്യാഴം, 2 ഏപ്രില്‍ 2020 (15:55 IST)
ഈ ലോകത്തിന്റെ ഭംഗി മുഴുവൻ നമ്മൾ ആസ്വദിക്കുന്നത് നമ്മുടെ കണ്ണിലൂടെയാണ്. അതിനാൽ കണ്ണിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനം എന്നത് പറയേണ്ടതില്ലല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. 
 
അതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് നാം മനപ്പൂർവമായി തന്നെ സമയം കണ്ടത്തേണ്ടിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരളം വെള്ളം കുടിക്കുക എന്നതാണ്. കണ്ണ് ഡ്രൈയാകാതിരിക്കാൻ ഇത് സഹായിക്കും. കണ്ണിന് ആവശ്യത്തിന് വിശ്രമം നൽകുക എന്നതാണ് അടുത്ത കാര്യം. 
 
കമ്പ്യൂട്ടറുകൾക്കോ മറ്റു ഗ്യാഡ്ജറ്റുകൾക്കോ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഓരോ ഇരുപത് മിനിറ്റ് കൂടുമ്പോഴും കണ്ണിന് വിശ്രം നൽകേണ്ടത് അത്യാവശ്യമാണ്. ഇനി ശ്രദ്ധ ചെലുത്തേണ്ടത് ഭക്ഷണ കാര്യത്തിലാണ്. ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, മുരിങ്ങ, ചീര തുടങ്ങിയ ഇല വർഗങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article