ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം കുഞ്ഞിനെ ബാധിക്കുമോ ?

മെര്‍ലിന്‍ സാമുവല്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (19:12 IST)
ചെറിയ ഒരു തലവേദന വന്നാല്‍ പോലും പാരാസെറ്റമോള്‍ കഴിക്കുന്നവരാണ് പലരും. ഈ മരുന്നിന് പനിയടക്കമുള്ള പലവിധ രോഗങ്ങളെ തടയാന്‍ സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. പുരുഷന്മാരും സ്‌ത്രീകളും മടി കൂടാതെ കഴിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്ന ഗുളിക കൂടിയാണ് പാരസെറ്റമോള്‍.

ഗര്‍ഭകാലത്ത് പോലും പാരസെറ്റമോള്‍ കഴിക്കുന്ന സ്‌ത്രീകള്‍ ധാരാളമാണ്. വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ശീലമാണ് ഇത്. കുഞ്ഞിന്റെ സ്വഭാവവൈകല്യങ്ങളെയും ആരോഗ്യത്തെയും ഇത് ബാധിക്കും.

പാരസെറ്റമോള്‍ ഗുളിക ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ ഹൈപ്പര്‍ആക്ടിവിറ്റി,  അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ എന്നിവയും കുട്ടികളെ ബാധിക്കും. ഓര്‍മ, ഐക്യൂ, പെരുമാറ്റവൈകല്യം, ആസ്മ എന്നീ ബുദ്ധിമുട്ടുകളും കുട്ടികളില്‍ കണ്ടുവരും.

പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളിലാണ് അമ്മ പാരസെറ്റമോള്‍ ഗുളിക കഴിക്കുമ്പോള്‍ ഉണ്ടാകുന്ന അനന്തരഫലം കൂടുതല്‍ കാണപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ പാരസെറ്റമോള്‍ ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ ഒഴിവാക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article