അമിത വണ്ണം കുറയ്ക്കാൻ കരിമ്പിൻ ജ്യൂസ്!

തുമ്പി എബ്രഹാം
ശനി, 28 സെപ്‌റ്റംബര്‍ 2019 (15:23 IST)
ശരീരം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും മാത്രമല്ല, കൂടുതൽ ഉന്മേഷവും ഊർജ്ജസ്വലതയും നൽകാൻ കരിമ്പിൻ ജ്യൂസ് കഴിഞ്ഞിട്ടേയുള്ളൂ ബാക്കി എന്തും. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, അയൺ തുടങ്ങിയ പല ധാതുക്കളുടേയും കലവറയാണ് കരിമ്പിൻ ജ്യൂസ്. 
 
ഉന്മേഷത്തിനും ആരോഗ്യത്തിനും മാത്രമല്ല, തടി കുറയ്ക്കാനും ഇനി കരിമ്പിൻ ജ്യൂസ് മതി. നൂറ് ഗ്രാം കരിമ്പിൻ ജ്യൂസിൽ വെറും 270 കലോറി മാത്രം അടങ്ങിയിരിക്കുന്നു എന്നതും നാച്ചുറല്‍ ഷുഗര്‍ ധാരാളം അടങ്ങിയിരിക്കുന്നു എന്നതും കരിമ്പിൻ ജ്യൂസിന്റെ മാത്രം പ്രത്യേകതയാണ്. 
 
ദിവസവും ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും കരിമ്പിൻ ജ്യൂസ് ഏറെ ഗുണകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article