തീര്‍ച്ചയായും സ്‌ട്രോക്കിനെ കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:04 IST)
ഇന്ത്യന്‍ സ്‌ട്രോക്ക് അസോസിയേഷന്റെ കണക്കുപ്രകാരം ഓരോവര്‍ഷവും 17ദശലക്ഷം പേര്‍ക്ക് സ്‌ട്രോക്ക് വരുന്നുവെന്നും അതില്‍ ആറുദശലക്ഷം പേര്‍ മരണപ്പെടുന്നുവെന്നും അഞ്ചുദശലക്ഷം പേര്‍ക്ക് സ്ഥിരമായ വൈകല്യങ്ങള്‍ ഉണ്ടാകുന്നുവെന്നുമാണ് കണക്ക്. ഇതില്‍ 80ശതമാനം സ്‌ട്രോക്കും ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലാണ് ഉണ്ടാകുന്നത്. സ്‌ട്രോക്കിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുടെ ലഭ്യതക്കുറവാണ് പ്രധാനകാരണം. 
 
തലച്ചോറിലെ ഏതെങ്കിലും ഒരു ഭാഗത്ത് രക്തത്തിന്റെ കുറവുകൊണ്ടോ രക്തം എത്താത്തതുകൊണ്ടോ ആ ഭാഗത്ത് ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് എന്നു പറയുന്നത്. രക്തക്കുഴലുകള്‍ പൊട്ടിയും സ്‌ട്രോക്ക് ഉണ്ടാകാം. കൂടുതലായും രക്തക്കുഴലുകള്‍ അടഞ്ഞുണ്ടാകുന്ന സ്‌ട്രോക്കാണ് ഉണ്ടാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article