രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.94 രൂപയായി. ഡീസലിന് 104.72 രൂപയാണ് വില. അതേസമയം കൊച്ചിയില്‍ പെട്രോളിന് 108 രൂപയായി. ഡീസലിന് 102.78 രൂപയാണ്.