അമ്മയുടെ ആദ്യ ആർത്തവവും മകന്റെ പ്രായപൂർത്തിയാകലും തമ്മിലൊരു ബന്ധമുണ്ട്!

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (14:53 IST)
അമ്മയുടെ ആദ്യ ആർത്തവവും മകളുടെ പ്രായപൂർത്തിയാകലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇതിന് മുമ്പ് നിരവധി പഠനങ്ങൾ നടന്നിരുന്നു. എന്നാൽ അമ്മയുടെ ആദ്യ ആർത്തവവും ആൺമക്കളുടെ പ്രായപൂർത്തിയാകലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്നാൽ അവ രണ്ടും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
 
ഡെൻമാർക്കിലെ ആർഹസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ആർത്തവം നേരത്തെ വന്ന സ്ത്രീകളുടെ ആൺമക്കൾ നേരത്തെ പ്രായപൂർത്തിയാകുമെന്നാണ് യൂറോപ്യൻ പഠനത്തിൽ പറയുന്നത്. 
 
കൂടാതെ അവരുടെ പെൺമക്കൾക്ക് ഒരേ പ്രായക്കാരായ പെൺകുട്ടികളെക്കാൾ ആറുമാസം മുമ്പേ സ്തനവളര്‍ച്ച എത്തുമെന്നും പഠനം പറയുന്നു. ഇതുപോലെയല്ലാതെ നേരത്തെയോ വൈകിയോ പ്രായപൂർത്തിയായാൽ പൊണ്ണത്തടി, പ്രമേഹം,ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും പഠനം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article