ആർത്തവ വിരാമത്തിന് ശേഷം ശരീരഭാരം കുറച്ചാൽ?

ബുധന്‍, 7 നവം‌ബര്‍ 2018 (11:51 IST)
ശരീര ഭാരം കുറയ്‌ക്കാൻ കഷ്‌ടപ്പെടുന്നവരാണ് പലരും. എന്നാൽ എല്ലാ സ്‌ത്രീകൾക്കും ഉള്ള സംശയമാണ് ആർത്തവ ശേഷം ശരീരഭാരം കുറച്ചാൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നത്. എന്നാൽ അറിഞ്ഞോളൂ, സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിന് ശേഷം ശരീര ഭാരം കുറക്കുന്നത് നല്ലതാണ്.  
 
ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ അവരുടെ ശരീര ഭാരം കുറക്കുന്നത് സ്തനാര്‍ബുദം ഉണ്ടാകാനുളള സാധ്യകൾ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. കാലിഫോര്‍ണിയയിലെ ഹോപ്പ് നാഷണല്‍ മെഡിക്കല്‍ സെന്‍ററാണ് പഠനം നടത്തിയത്. 
 
സ്ത്രീകളെ സ്തനാര്‍ബുദത്തിലേക്ക് എത്തിക്കുന്ന ഒരു പ്രധാന പ്രശ്‌നം അമിതവണ്ണം ആണ്. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകള്‍ അമിത വണ്ണം കുറയ്ക്കുന്നത് സ്തനാര്‍ബുദം വരുന്നത് തടയുമെന്ന് ഞങ്ങളുടെ പഠനം പറയുന്നു എന്ന് ഹോപ്പ് നാഷണല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍ റോവാന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍