കൂടുതലായി വാഴപ്പഴം കഴിച്ചാലും ദോഷം, ഇക്കാര്യം അറിയാമോ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 മെയ് 2022 (12:30 IST)
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് വാഴപ്പഴം. ഇതില്‍ നിരവധി പോഷകങ്ങളും വിറ്റാമിനുകളും മിനറല്‍സും ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൂടുതലായി വാഴപ്പഴം കഴിക്കുന്നതും ആരോഗ്യത്തിന് ദോഷമാണ്. ഇത് തലവേദനയ്ക്ക് കാരണമാകും. ഇതിന് കാരണം അമിനോ ആസിഡാണ്. കൂടാതെ മെലാടോണിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയും ഇത് ഉറക്കം തൂങ്ങുന്നതിന് കാരണമാകും. 
 
മനുഷ്യ ശരീരത്തിന് ദിവസവും 3500മില്ലിഗ്രാം മുതല്‍ 4700 മില്ലിഗ്രാം പൊട്ടാസ്യം ആവശ്യമാണ്. നൂറുഗ്രാം വാഴപ്പഴത്തില്‍ എകദേശം 358 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ കൂടുതല്‍ പൊട്ടാസ്യം എത്തിയാല്‍ അത് ഹൈപ്പര്‍കലേമിയക്ക് കാരണമാകും. കൂടാതെ വാഴപ്പഴംകൂടുതല്‍ കഴിച്ചാല്‍ അത് പല്ലുകളെ ദോഷമായി ബാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article