സ്ത്രീകള്‍ക്ക് ലൈംഗിക ഉണര്‍വ് ഉണ്ടാകുന്നത് പ്രായമാകുമ്പോള്‍ ആണോ?

വ്യാഴം, 19 ഓഗസ്റ്റ് 2021 (12:10 IST)
നമ്മള്‍ തുറന്നുപറയാന്‍ മടിക്കുന്നതും എന്നാല്‍ വ്യക്തി ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളതുമായ ഒരു ഘടകമാണ് ലൈംഗികത. പുരുഷനിലും സ്ത്രീയിലും ലൈംഗിക ഉണര്‍വ് വ്യത്യാസപ്പെട്ടിരിക്കും. 18-20 വയസില്‍ ലൈംഗികതയുടെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തുന്നവനാണ് പുരുഷന്‍. പിന്നീട് ഓരോ വര്‍ഷങ്ങള്‍ കഴിയുംതോറും അതിന്റെ തീവ്രത പതുക്കെ പതുക്കെ കുറയുകയാണ് ചെയ്യുക. 
 
പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ കാര്യം. സ്ത്രീകളില്‍ ലൈംഗികാഗ്രഹങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുന്നത് 30 നും 40 നും ഇടയിലാണ്. മുപ്പതുകള്‍ മുതല്‍ നാല്‍പ്പതുകള്‍ വരെയുള്ള പ്രായത്തില്‍ സ്ത്രീകളില്‍ ലൈംഗിക ഉണര്‍വ് കൂടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വാര്‍ധക്യത്തിലേക്ക് അടുക്കും തോറും പുരുഷനിലെ ലൈംഗിക ഉണര്‍വ് കുറയുമെങ്കിലും ലൈംഗികാഗ്രഹം ഒരേ അവസ്ഥയില്‍ ഏതാണ്ട് 80 വയസ് വരെ നിലനില്‍ക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍