Sex Health: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കഠിനമായ വേദനയോ, യോനി സങ്കോചത്തിന് പലകാരണങ്ങള്‍ ഉണ്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ജനുവരി 2024 (15:06 IST)
Sex Health: എന്താണ് യോനീ സങ്കോചമെന്ന് പലര്‍ക്കും അറിയില്ല. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനി സങ്കോചിക്കുകയും കഠിനമായ വേദയും ചിലപ്പോള്‍ രക്ത സ്രാവവും ഉണ്ടാകുന്ന അവസ്ഥയാണിത്. ചിലരില്‍ കഠിനമായ വേദന അനുഭവപ്പെടുമ്പോള്‍ മറ്റു ചിലരില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ വേദന തുടര്‍ന്നു നില്‍ക്കും. യോനീ സങ്കോചം അനുഭവപ്പെടുന്നതിന് പല കാരണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ALSO READ: Fatty Liver: നിങ്ങള്‍ക്ക് ശരിയായ BMI ആണോ ഉള്ളത്, ഫാറ്റിലിവര്‍ ലക്ഷണങ്ങള്‍ പോലും കാണിക്കില്ല; സൂക്ഷിക്കണം
ലൈംഗികതയെക്കുറിച്ചുള്ള ഭയം, ലൈംഗിക വിരക്തി, മുമ്പ് പീഡനം ഏല്‍ക്കേണ്ടി വന്നതിന്റെ ഓര്‍മ്മ, പങ്കാളിയോടുള്ള താല്‍പ്പര്യമില്ലായ്മ, ആര്‍ത്തവവിരാമം, മൂത്രാശയ അണുബാധ, ഹോര്‍മോണ്‍ വ്യതിയാനം, യോനീ ഭാഗത്ത് നടത്തിയ ശസ്ത്രക്രിയ എന്നിവയും വജൈനി സ്മസിന് കാരണമാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article