ഉറക്കമില്ലായ്മ പുകവലിയെക്കാളും ശ്വാസകോശത്തെ ബാധിക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സിഒപിഡി അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി രോഗം ഉള്ള രോഗികള്‍ക്ക് ഉറക്കമില്ലായിമ രോഗത്തെ വഷളാക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
സിഒപിഡി ഉള്ള 1647 രോഗികളിലാണ് പഠനം നടത്തിയത്. തടസമുള്ളതും പര്യാപ്തമല്ലാത്തതുമായ ഉറക്കം രോഗികളുടെ പുകവലി ഹിസ്റ്ററിയെക്കാളും ഗുരുതരമെന്നാണ് പഠനത്തില്‍ പറയുന്നത്. ദി സ്ലീപ്പ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം വന്നത്.