ഓഫീസിൽ കുറച്ച് പഞ്ചാരയടിച്ചോളു, ഗുണങ്ങൾ പലതെന്ന് പഠനം !

Webdunia
വെള്ളി, 10 ജനുവരി 2020 (14:41 IST)
ഒരു ദിവസത്തിന്റെ ഏറിയ പങ്കും ആളുകൾ ഓഫീസുകളിലായിരിക്കും മിക്ക ആളുകളും ചിലവഴിക്കുക. അതിനാൽ ഇത് നമ്മുടെ ജീവിതത്തെ തന്നെ ബാധിക്കും. ഓഫീസിൽ എനിക്ക് ഒരു ക്രഷ് ഉണ്ടെന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയാറുണ്ട്. എന്നാൽ അതങ്ങനെ തമാശയാക്കണ്ട എന്നാണ് പുതിയ പഠനം പറയുന്നത്.
 
ഓഫീസിൽ സഹപ്രവർത്തകരുമായുള്ള, പ്രണയവും, ഫ്ലർട്ടിങ്ങും നിരവധി ഗുണങ്ങൾ ഉണ്ട് എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പരിധിവിടാത്ത ഫ്ലർട്ടിങ് മാനസിക പിരിമുറുക്കത്തെ ഇല്ലാതാക്കുമെന്നും നെഗറ്റീവ് ചിന്തകളെ അകറ്റുമെന്നുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.   
 
സഹപ്രവർത്തകരുമായുള്ള വൈകാരികമായ അടുപ്പം ഓഫീസ് അന്തരീക്ഷത്തെ കൂടുതൽ പൊസിറ്റീവ് ആക്കും. മടി കൂടാതെ ഓഫീസിലെത്താനും, ജോലികൾ പൂർത്തിയാക്കാനും ആളുകളെ ഇത് സഹായിക്കുന്നുണ്ട്. ടെൻഷൻ കുറക്കാനും ഇത് സഹായിക്കും എന്ന് പഠനം പറയുന്നു. ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ ഡിസിഷൻ പ്രൊസസ് എന്ന് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article