പുതിയ വാക്‌സിന്‍ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം ഫലപ്രദം!

ശ്രീനു എസ്
ചൊവ്വ, 15 ജൂണ്‍ 2021 (11:44 IST)
നോവാവാക്‌സിന്റെ പുതിയ വാക്‌സിന്‍ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം ഫലപ്രദമെന്ന് പഠനം. ഗുരുതര രോഗബാധിതരില്‍ 91 ശതമാനവും വാക്‌സിന്‍ ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നോവാവാക്‌സ് എന്‍വിഎക്‌സ് കോവ് 2373 എന്ന വാക്‌സിനാണ് ഇപ്പോള്‍ ഹീറോ ആയിരിക്കുന്നത്. 
 
65വയസിനു മുകളിലുള്ള ഹൈ റിസ്‌ക് ആളുകളിലും ഗുരുതര രോഗം ഉള്ളവരിലും മികച്ച ഫലമാണ് ലഭിക്കുന്നത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാസം തോറും 100മില്യണ്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍

Next Article