മൗത്ത് വാഷ് ഉപയോഗം ശരീരത്തെ ഗുരുതരമായി ബാധിക്കുമോ ?

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (13:26 IST)
പുതിയ തലമുറയിലുള്ളവര്‍ മടികൂടാതെ ഉപയോഗിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. വായിലെ ഓറൽ ബാക്ടീരിയകളെ നശിപ്പിച്ച് വായിലെ ദുർഗന്ധം ഇല്ലാതാക്കുന്നതിന് ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് നല്ലതാണെങ്കിലും ഇതിലൂടെ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

മൗത്ത് വാഷ് അപകടകാരികളല്ലാത്ത ഓറൽ ബാക്ടീരിയകളെ കൂടി നശിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മർദം മികച്ച രീതിയില്‍ നിര്‍ത്താന്‍ കഴിവുള്ള ചിലതരം ബാക്‍ടീരിയകളാണ് ഇങ്ങനെ നശിപ്പിക്കപ്പെടുന്നത്.

വ്യായാമം ചെയ്‌തതിന് പിന്നാലെയുള്ള ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗം രക്തസമ്മർദം വർദ്ധിപ്പിക്കും. രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കാതെ വരുന്നതാണ് ഇതിനു കാരണം. ഇത് രക്തക്കുഴലുകൾ പൊട്ടുകയും ഹൃദയത്തിന്റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കുകയും ചെയ്യുന്നു.

വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്സൈഡിൽനിന്ന് നൈട്രൈറ്റ് ആഗിരണം ചെയ്തെടുക്കുന്നത് ഈ ഓറൽ ബാക്ടീരിയ ആണ്. ഓറൽ ബാക്ടീരിയ നശിച്ചാൽ നൈട്രൈറ്റ് ആഗിരണം ശരിയായ രീതിയിൽ നടക്കില്ല. ഇതോടെയാണ് രക്തസമ്മർദം വര്‍ദ്ധിക്കാനും അപകടങ്ങള്‍ക്കും കാരണമാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article