ഉറക്കെ ചിരിച്ചു; വായ അടയ്‌ക്കാനാകാതെ യുവതി ആശുപത്രിയില്‍

വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (13:28 IST)
ചിരിച്ച് ചിരിച്ച് വായടയ്ക്കാൻ പറ്റാതായി എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ. എന്നാൽ ഇത് യഥാർഥത്തിൽ സംഭവിച്ചിരിക്കുകയാണ്.ചൈനയിലെ ഗ്വാൻചോ സൗത്ത് റെയ്‌ൽവെ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിലാണ് യുവതിയക്ക് അപകടം പറ്റിയത്.
 
ട്രെയിൻ യാത്രക്കിടയിൽ ഉറക്കെ ചിരിച്ച യുവതിയ്ക്ക് താടിയെല്ലിന് സ്ഥാനഭ്രംശം സംഭവിച്ച് വായ അടയ്ക്കാൻ കഴിയാതെ വരുകയായിരുന്നു. യുവതി സഞ്ചരിച്ച ട്രെയിനിൽ ഒരു ഡോക്റ്റർ ഉണ്ടായതാണ് ഇവർക്ക് രക്ഷയായത്. ഡോക്റ്ററുടെ രണ്ടാമത്തെ ശ്രമത്തിലാണ് താടിയെല്ല് ശരിയാക്കാനായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍