മഴക്കാലമായി, മാമ്പഴത്തിന്റെ സീസണാണ്. മാങ്ങ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മധുരം മാത്രമല്ല മാങ്ങ തരുന്നതെന്ന് അറിയാമോ ? നല്ല ഒന്നാംതരമായി ഭാരം കുറയ്ക്കാനും മാങ്ങ സഹായിക്കും. അത് എങ്ങനെയെന്നു നോക്കാം.
ഫാറ്റ്, വൈറ്റമിനുകളായ ബി6, എ, സി, അയണ്‍, മഗ്നീഷ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം ഉള്ളതാണ് മാങ്ങ. പ്രമേഹരോഗികള്‍ക്കും മാങ്ങ സുരക്ഷിതമാണ്. അമിതമാകാതെ സൂക്ഷിച്ചാല്‍ മാത്രം മതി.
ഭാരക്കുറയ്ക്കാനും അതുകൊണ്ട് മാങ്ങ വഴി സാധിക്കും. ആഹാരം കഴിച്ച ശേഷം മാങ്ങ കഴിക്കുന്നത് ചിലരുടെ ശീലമാണ്. ഈ പ്രവര്‍ത്തി ഭാരം കൂട്ടാനേ സഹായിക്കൂ എന്ന് ഓര്‍ക്കുക.
വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് മുപ്പതു മിനിറ്റ് മുന്‍പ് മാങ്ങ കഴിക്കുന്നത് എനര്‍ജി ലെവല്‍ ഉയര്‍ത്താനും സഹായിക്കും. ഇതിലെ കാര്‍ബോഹൈഡ്രേറ്റും വൈറ്റമിനുകളുമാണ് അതിന് സഹായിക്കുന്നത്.