ബാക്ടീരിയൽ അണുബാധ ഉറപ്പാക്കാതെ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്, കർശന നിർദേശവുമായി ഐസിഎംആർ

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (15:35 IST)
ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പിക്കാതെ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് നിർദേശം നൽകി ഐസിഎംആർ.  പനിയും ശ്വാസകോശ രോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് നിർദേശം. പനിക്കും മറ്റ് വൈറൽ രോഗങ്ങൾക്കും ആൻ്റിബയോട്ടിക്കുകൾ നിർദേശിക്കുന്ന രീതി രാജ്യത്ത് വ്യാപകമാണ്. പലരും കൃത്യമായ ഡോസോ,അളവോ ഇല്ലാതെയാണ് ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്.
 
ഇത്തരത്തിൽ ആൻ്റിബയോട്ടിക്കുകൾ എടുക്കുമ്പോൾ അത് ആൻ്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും യഥാർത്ഥത്തിൽ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ അത് ഫലിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യും. ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്. അവയ്ക്ക് ആൻ്റിബയോട്ടിക്കുകൾ ഗ്ഗുണം ചെയ്യില്ല എന്നാൽ അത്തരം സാഹചര്യങ്ങളിൽ പോലും ഡോക്ടർമാർ ആൻ്റിബയോട്ടിക്കുകൾ നിർദേശിക്കുന്നുവെന്നും അമോക്സിലിൻ, അമോക്സിക്ലാവ്,നോർഫ്ലോക്സാസിൻ,സിപ്രോഫ്ളോക്സാസിൻ,ലെവോഫ്ളോക്സാസിൻ തുടങ്ങിയ ആൻ്റിബയോട്ടിക്കുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഐഎംഎ നേരത്തെ വ്യക്തമാക്കിയിരുന്നു
 

അനുബന്ധ വാര്‍ത്തകള്‍

Next Article