രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 918; മരണം നാല്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 മാര്‍ച്ച് 2023 (15:56 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 918. കൂടാതെരോഗം മൂലം നാലുപേരുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 6350 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ രാജ്യത്ത് 4.46 കോടിയിലേറെപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
 
രോഗമുക്തി നിരക്ക് 98.8 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44225 പേരിലാണ് പരിശോധനകള്‍ നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍