അവസ്ഥ ഇങ്ങനെയാ‍ണെങ്കില്‍ ഭയക്കണം; കുടവയര്‍ കുറയ്‌ക്കാന്‍ ഇതാണ് നല്ല മാര്‍ഗം

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (20:14 IST)
അമിതവണ്ണവും കുടവയറും സ്വാഭാവിക ജീവിതത്തെ തകര്‍ക്കുന്നതാണ്. പുതിയ ജീവിതശൈലിയും വ്യായാമം ഇല്ലായ്‌മയുമാണ് കുടവയറിന് പ്രധാന കാരണം. പുരുഷന്മാരെ പോലെ സ്‌ത്രീകളും സമാനമായ പ്രശ്‌നം അനുഭവിക്കുന്നുണ്ട്.

കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയിൽ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. വയറിനുള്ളിൽ രൂപപ്പെടുന്ന വിസറൽ ഫാറ്റ് ആന്തര‍കാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഇത് അപകടകരമാണ്.

കുടവയര്‍ കുറയ്‌ക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് വിദഗ്ദര്‍ പറയുന്നത്. വ്യായാമം പതിവാക്കുന്നതിനൊപ്പം ബ്രേക്ക് ഫാസ്‌റ്റ് തീര്‍ച്ചയായും കഴിക്കണം. കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ചോറ് പരമാവധി ഒഴിവാക്കുകയും കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുകയും വേണം.

അമിതമായി ശീതളപാനീയങ്ങൾ കുടിക്കരുത്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കരളിലെ കൊഴുപ്പായി അടിയാന്‍ സാധ്യതയുണ്ട്. ജങ്ക് ഫുഡുകളും പായ്‌ക്കറ്റുകളില്‍ ലഭിക്കുന്ന ആഹാരങ്ങളും ഒഴിവാക്കണം. പകരം ഇലക്കറികളും പഴങ്ങളും പതിവാക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article