വെള്ളം കുടിക്കാന്‍ സമയം നോക്കണോ? വെള്ളം കുടിക്കേണ്ടത് എപ്പോള്‍?

Webdunia
ബുധന്‍, 21 ജൂലൈ 2021 (20:51 IST)
ആരോഗ്യകരമായ വെള്ളം കുടിയെ കുറിച്ച് മലയാളികള്‍ അത്ര പരിചിതരല്ല. ദാഹിച്ചാല്‍ കണക്കില്ലാതെ വെള്ളം കുടിക്കും. അല്ലാത്ത സമയത്ത് ഒരു തുള്ളി വെള്ളം കുടിക്കുകയുമില്ല. എന്നാല്‍, അങ്ങനെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. ആരോഗ്യകരമായ വെള്ളം ശീലിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ മതി. 
 
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഒറ്റയടിക്ക് അത് കുടിക്കരുത്. വളരെ സാവധാനത്തില്‍ വേണം വെള്ളം കുടിക്കാന്‍. ഗ്ലാസില്‍ തന്നെ കുടിക്കാനും ശ്രദ്ധിക്കുക. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് നല്ല ശീലമല്ല. ആഹാരത്തിനു അരമണിക്കൂര്‍ മുന്‍പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്. കൂടുതല്‍ സമയം എസിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം. മലബന്ധമുള്ളവര്‍ നിര്‍ബന്ധമായും ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ ജലം കുറഞ്ഞാല്‍ മലം കട്ടിയാവാനും മലബന്ധം ഉണ്ടാവാനും കാരണമാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article