കട്ടന്‍ചായ കുടിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമോ?

ചൊവ്വ, 20 ജൂലൈ 2021 (08:19 IST)
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടന്‍ചായ. അതിരാവിലെ എഴുന്നേറ്റ് കട്ടന്‍ചായ കുടിക്കുന്നത് പലരുടെയും ഒരു ശീലമാണ്. ഉന്മേഷവും ഉണര്‍വും ല്‍കുന്നതാണ് കട്ടന്‍ചായ. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, കട്ടന്‍ചായ കുടിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? 
 
തേയിലയില്‍ ആന്റി ഓക്‌സിഡന്റ്, ആന്റി എയ്ജിങ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു. ചായയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ കാറ്റെച്ചിന്‍സ്, പോളിഫെനോള്‍സിന്‍ എന്നീ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. മുഖക്കുരുവിനെതിരേയും, വാര്‍ധക്യത്തിനെതിരേയും പോരാടാന്‍ ഏറ്റവും നല്ല ഘടകങ്ങളാണ് ഇവ. ചര്‍മ്മസംബന്ധമായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിന്‍സും ഫ്‌ളുവനോയ്ഡും സഹായിക്കും. കട്ടന്‍ ചായയിലെ ആന്റി ഓക്‌സിഡന്റ്‌സ് മുടി കൊഴിയുന്നത് തടയും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍