അമിതവണ്ണത്തിന് ഗ്രീൻ കോഫി കുടിക്കാം

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2019 (18:59 IST)
ഗ്രീൻ ടീ അല്ലേ പറഞ്ഞത് തെറ്റിയതായിരിക്കും എന്നാവാം പലരും കരുതിയിരിക്കുന്നത്. എന്നാൽ അധികമാരും കേട്ടിട്ടില്ലാത്ത ഗ്രീൻ ടീ പോലെ മറ്റൊരു ഉത്പന്നമാണ് ഗ്രീൻ കോഫി. സാധരണ കോഫി പോലെ തന്നെ കോഫി പഴങ്ങളുടെ വിത്തുകളാണിവ. ഇവയിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ക്ലോറോജനിക് ആസിഡ് എന്ന ഘടകമാണ് കോഫിക്ക് വിവിധ ഗൂണങ്ങൾ നൽകുന്നത്.
 
ക്ലോറോജനിക് ആസിഡ് കാർബോഹൈഡ്രേറ്റിന്റെ ആഗിരണം കുറക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ശരീരഭാരം കുറച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
 
ഇത് മാത്രമല്ല ശരീരഭാരം കുറക്കുവാനുള്ള മറ്റ് സിദ്ധികളും ക്ലോറോജനിക് ആസിഡ് എന്ന അത്ഭുതവസ്തുവിനുണ്ട്. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഉരുക്കി ശരീരഭാരം കുറക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ഗ്രീൻ കോഫി ബീൻസ് രക്തധമനികളെ സ്വാധീനിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യുന്നു. അത് മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഗ്രീൻ കോഫി ഉപകരിക്കും.
 
ഗ്രീൻ കോഫി എപ്പോഴും ഭക്ഷണത്തിന് ശേഷം കുടിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും ഗ്രീൻ കോഫി സഹായിക്കും. രുചി വർധിപ്പിക്കുന്നതിനായി ഗ്രീൻ കോഫിയിൽ കുറച്ച് തേൻ അല്ലെങ്കിൽ കറുവപ്പട്ട ചേർത്ത് കഴിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article