Symptoms of Hernia: സ്ത്രീകളേക്കാള്‍ അധികം സാധ്യത പുരുഷന്‍മാര്‍ക്ക്, വയറിനു താഴെ ഒരു തടിപ്പുണ്ടോ? ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍

Webdunia
ചൊവ്വ, 9 മെയ് 2023 (12:15 IST)
Symptoms of Hernia: ഹെര്‍ണിയ സാധാരണയായി സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് കാണുന്നത്. കുടലിന്റെ ഏതെങ്കിലും ഒരു ഭാഗം അടിവയറിന്റെ ബലം കുറഞ്ഞ പ്രതലത്തിലൂടെ പുറത്തേക്ക് തള്ളുന്നതാണ് ഹെര്‍ണിയ. എല്ലാവിധ പ്രായക്കാരിലും ഹെര്‍ണിയ കാണപ്പെടും. 
 
ഹെര്‍ണിയ ബാധിച്ച സ്ഥലത്ത് തടിപ്പ് ആണ് ആദ്യത്തെ ലക്ഷണം. നില്‍ക്കുമ്പോഴോ കഠിനമായ എന്തെങ്കിലും കായികാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴോ ഈ തടിപ്പ് എടുത്ത് കാണിക്കും. 
 
ഹെര്‍ണിയ ബാധിച്ച സ്ഥലത്ത് ഇടയ്ക്കിടെ വേദന അനുഭവപ്പെടും. ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുമ്പോഴും ചുമയ്ക്കുമ്പോഴും തടിപ്പ് വലുതാകും. കിടക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോള്‍ ഈ തടിപ്പ് അപ്രത്യക്ഷമാകും. ഹെര്‍ണിയ ബാധിച്ചാല്‍ ശസ്ത്രക്രിയ ചെയ്യുകയാണ് വേണ്ടത്. പാരമ്പര്യമായും ഹെര്‍ണിയ വരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article