ഗർഭനിരോധന ഗുളികകൾ അമിതവണ്ണത്തിന് കാരണമാകുമോ ?

തിങ്കള്‍, 11 ജൂണ്‍ 2018 (13:32 IST)
ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പല കാര്യങ്ങളും ഇന്നത്തെ യുവത്വം മാറ്റിവയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ട്. കുടുംബജീവിതത്തിലും ഈ പ്രവണത വളരെയധികമായി കടന്നുവരുന്നുണ്ട്. ഗര്‍ഭധാരണം വൈകിപ്പിക്കുന്നത് ഇതിലൊന്നു മാത്രമാണ്.

ഇപ്പോള്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനം സ്വീകരിക്കാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നത് പലവിധ കാരണങ്ങളാണ്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും, സാമ്പത്തിക പരാധീനതകളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഗർഭനിരോധനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗം ഉറകള്‍ ആണെന്നിരിക്കെ പലരും ഗുളികകളെ ആശ്രയിക്കാറുണ്ട്.

ഭര്‍ത്താവിന്റെ ഇഷ്‌ടക്കേടാണ് സ്‌ത്രീകളെ ഗർഭനിരോധന ഗുളികകളിലേക്ക് എത്തിക്കുന്നത്. ഈ മാര്‍ഗം സ്വീകരിക്കുന്ന സ്‌ത്രീകള്‍ അമിതമായി വണ്ണം വയ്‌ക്കുമെന്നാണ് പറയപ്പെടുന്നത്. ഇതാണ് സ്‌ത്രീകളെ ആശങ്കപ്പെടുത്തുന്നത്.

ഒരു പ്രസവശേഷമാണ് ഭൂരിഭാഗം സ്‌ത്രീകളും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന എല്ലാവർക്കും വണ്ണം കൂടില്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശരീര പ്രകൃതിയനുസരിച്ചാണ് ശരീരം തടിക്കുന്നത്.

ആദ്യത്തെ പ്രസവശേഷം മാസങ്ങളോളം വിശ്രമം എടുക്കുന്നതും വണ്ണം കൂടുന്നതിന് കാരണമാകാം. അതിനാൽ ആഹാരനിയന്ത്രണവും വ്യായാമവും കൂടി ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ നല്ല വ്യത്യാസം ഉണ്ടാകുമെന്നാണ് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍