ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി. ആഗോളമായി സ്ത്രീകളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ നേട്ടങ്ങളെ മാനിക്കാന്‍ ഒരു ദിനം. ഇന്ത്യയിലുള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ലോകം നടുങ്ങി നില്‍ക്കുമ്പോഴാണ് ഈ വനിതാ ദിനം കടന്നുവരുന്നത്.
ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു വന്നതെല്ലാം നല്ല സ്ത്രീകളായിരുന്നുവെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഒരു മികച്ച സ്ത്രീക്കൊപ്പം എത്തുക എന്നത് ഏതൊരു പുരുഷനും ബാലികേറാ മലയാണെന്നും അത് ഒരിക്കലും നടക്കില്ലെന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. വനിതാദിനാശംസകള്‍ അറിയിച്ചാണ് അരുണ്‍ ഗോപി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അരുണ്‍ ഗോപിയുടെ വാക്കുകള്‍:
ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു വന്നതെല്ലാം നല്ല സ്ത്രീകളായിരുന്നു, അമ്മയായും ചേച്ചിയായും കൂട്ടുകാരികളായും പ്രണയമായുമൊക്കെ....!! എന്നേക്കാൾ ഒരുപാട് മുകളിൽ ആയിരുന്നു ഇവരൊക്കെ, അതുകൊണ്ടുതന്നെ എനിക്കൊപ്പം എത്താൻ അവർ മത്സരിച്ചില്ല... കാരണം, ഞാൻ അവർക്കൊപ്പമായിരുന്നു എത്തേണ്ടിയിരുന്നത്. ഒരു മികച്ച സ്ത്രീക്കൊപ്പം എത്തുക എന്നത് ഏതൊരു പുരുഷനും ബാലികേറാ മലയാണ്... നടക്കില്ല!!! 364 ദിവസം സ്ത്രീകൾക്കൊപ്പമെത്താൻ മത്സരിച്ചു തോൽവി സമ്മതിക്കുന്ന ദിവസമെന്ന നിലയിലാണ് ഞാൻ ഈ ദിവസത്തെ വനിതാ ദിനമായി കാണുന്നത്!!!