രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍? ആരോഗ്യത്തിനു ദോഷം, ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം

Webdunia
ശനി, 26 മാര്‍ച്ച് 2022 (10:40 IST)
ഒരു ദിവസം എത്ര മണിക്കൂര്‍ നിങ്ങള്‍ ഉറങ്ങുന്നുണ്ട്? ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ നിങ്ങളുടെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അന്നത്തെ എല്ലാ കാര്യങ്ങളും. 
 
ഉറക്കത്തിനു കൃത്യമായ ഒരു ടൈം ടേബിള്‍ ആദ്യം ഉണ്ടാക്കുക. രാത്രി 10 നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും അത്ര നല്ല ശീലമല്ല. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ താളം തെറ്റിക്കുന്നതാണ് രാവിലെ നേരം വൈകി എഴുന്നേല്‍ക്കുന്ന ശീലം. 
 
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. മനുഷ്യന്റെ ദഹനപ്രക്രിയയെ അടക്കം ഉറക്കം സ്വാധീനിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂര്‍ ഉറങ്ങാത്തവരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നു. കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും. രാത്രി ഏറെ വൈകിയും പഠിക്കുന്ന ശീലം വിദ്യാര്‍ഥികളും ഒഴിവാക്കുക. പകരം രാത്രി വേഗം കിടന്നുറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article