ഇന്ന് ലോക ഉറക്ക ദിനം: ശരിയായ ഉറക്കത്തിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 മാര്‍ച്ച് 2022 (12:49 IST)
ഇന്ന് മാര്‍ച്ച്18 ലോക ഉറക്ക ദിനം. ശരിയായ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ഉറക്ക ദിനത്തിന്റെ ലക്ഷ്യം. നമ്മുടെ ജീവിതത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് ജീവിതത്തെ തന്നെ ബാധിക്കും. അതുകൊണ്ട് ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
 ശരിയായ ഉറക്ക കിട്ടുന്നതിന് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. അത്താഴം ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കാന്‍ ശ്രമിക്കണം. അതു പോലെ തന്നെ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ ഓഫക്കുക. പകലുറക്കം ഒഴിവാക്കുക. പകരം പകല്‍ സമയത്ത് ശരീരത്തിനാവശ്യമായ വ്യായാമം നല്‍കുക. പതിവായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക. കിടക്കുന്ന നിന്ന് മുമ്പ് ഇഷ്ടമുള്ള പുസ്തകം വായിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍