ശരീരകലകളില്‍ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് കുരു അഥവാ പരു. ശരീരത്തിലുണ്ടാകുന്ന വീക്കം, ചുവന്ന തിണര്‍പ്പ്, നീര്‍വീക്കം, വേദന, കൂടിയ താപനില എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വീക്കമുള്ള ഇടത്തിന് ചുറ്റിലും ചുവപ്പ് പടര്‍ന്നിട്ടുണ്ടാവാം. രോഗകാരികളായ ബാക്ടീരിയ ആണ് പൊതുവേ കുരു ഉണ്ടാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയങ്ങള്‍ ഒരു ഭാഗത്ത് തന്നെ പ്രവര്‍ത്തിച്ചുവെന്നും വരാം. പരാദങ്ങളുടെ കടിയേറ്റും കുരു ഉണ്ടാകാറുണ്ട്. രോഗാണുക്കളോടുള്ള ശരീരത്തിന്റെ സ്വഭാവിക പ്രതിരോധപ്രവര്‍ത്തന ഫലമായാണ് പരു രൂപപ്പെടുന്നത്.