മുടിക്ക് ബലം കിട്ടാനും കൊഴിച്ചില്‍ നില്‍ക്കാനും പപ്പായ

ശ്രീനു എസ്
ബുധന്‍, 15 ജൂലൈ 2020 (09:36 IST)
മുടി വിണ്ടുപിളരുന്നത് തടയാനും കൊഴിച്ചിലിനെ പ്രതിരോധിക്കാനും ഉത്തമമാണ് പപ്പായ. പാര്‍ശ്വഫലം ഒട്ടുമില്ലാത്ത ഈ പ്രകൃതി ദത്ത ഔഷധം ഉപയോഗിക്കുന്നതിന് വലിയ ചിലവുകളും ഇല്ല. നന്നായി പഴുത്ത പപ്പായയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് കുഴമ്പുരൂപത്തിലാക്കി തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. നന്നായി മസാജ് ചെയ്തതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
 
ഇത് തലമുടിക്ക് നല്ല തിളക്കം നല്‍കുകയും മുടി നന്നായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. കേശ സംരക്ഷണത്തിന്‍ പലമാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് ഫലപ്രദമാണ് പപ്പായ കൊണ്ടുള്ള ഈ പ്രയോഗം.

അനുബന്ധ വാര്‍ത്തകള്‍

Next Article