അറിഞ്ഞോളൂ... ഭക്ഷണം കഴിക്കാതിരുന്നാല്‍ പൊണ്ണത്തടി ഉറപ്പ് !

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (12:14 IST)
ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രാതല്‍ ഒഴിവാക്കുന്നത് ഭാവിയില്‍ പൊണ്ണത്തടിയ്ക്ക് കാരണമായേക്കുമെന്ന് പഠനം. പ്രാതല്‍ ഒഴിവാക്കുന്നവരെക്കാള്‍ ആരോഗ്യവാന്‍‌മാരായിരിക്കും പ്രാതലോടെ ഒരുദിവസം തുടങ്ങുന്നവരെന്നും മിനസോട്ട സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി. 
 
കൌമാരക്കാര്‍ക്കിടയിലാണ് പ്രാതല്‍ ഒഴിവാക്കുന്നത് ഒരു ഫാഷനായി നിലനില്‍ക്കുന്നത്. അതിനാല്‍ കൌമാരപ്രായത്തിലുള്ള 2200 പേരെയാണ് അഞ്ചുവര്‍ഷമായി പഠനത്തിന് വിധേയമാക്കിയത്. ഇക്കാലയലവില്‍ ഇവരുടെ ശരീരഭാരത്തിലുള്ള വ്യതിയാനങ്ങളും കണക്കിലെടുത്തിരുന്നു. അഞ്ചുവര്‍ഷവും കൃത്യമായി പ്രാതല്‍ കഴിച്ചവര്‍ പ്രാതല്‍ ഒഴിവാക്കിയവരെക്കാള്‍ ആരോഗ്യവാന്‍‌മാരും പൊണ്ണത്തടി സാധ്യത കുറഞ്ഞവരുമാണെന്ന് കണ്ടെത്തി. 
 
ഓരോരുത്തരുടെയും ശരീരപ്രകൃതിയും, ഭക്ഷണ രീതിയും കണക്കിലെടുത്താണ് പൊണ്ണത്തടി സാധ്യത നിര്‍ണയിച്ചത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ ആ കുറവ് നികത്താനായി ഉച്ച ഭക്ഷണം വലിച്ചുവാരി കഴിക്കുന്നതും പൊണ്ണത്തടിയ്ക്ക് ഒരു കാരണമാണ്. 
 
കഴിഞ്ഞ രണ്ടു ദശകത്തിനിടെ കുട്ടികളിലെ പൊണ്ണത്തടി രണ്ടിരട്ടിയും കൌമാരക്കാര്‍ക്കിടയില്‍ മൂന്നിരട്ടിയും വര്‍ധിച്ചതായി പഠനം കണ്ടെത്തി. 12മുതല്‍ 24ശതമാനം കുട്ടികളും കൌമാരക്കാ‍രും പ്രാതല്‍ ഒഴിവാക്കുന്നവരാണെന്നും തെളിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article