പങ്കാളിയെ കൂടുതൽ സംതൃപ്‌തയാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇത് നിര്‍ബന്ധം !

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2017 (16:49 IST)
ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വേളയില്‍ മികച്ച സംതൃപ്തി ലഭിക്കുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു പ്രധാന വെല്ലുവിളിയാണ്. തന്റെ പങ്കാളിയെ കൂടുതൽ തൃപ്‌തയാക്കാന്‍ ബെഡ്ഡില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാനാണ് ഏതൊരു പുരുഷനും ആഗ്രഹിക്കുക. പക്ഷെ പലര്‍ക്കും അതിനു സാധിക്കാറില്ല. ചില പ്രകൃതിദത്തമായ വഴികളിലൂടെ മികച്ച സംതൃപ്‌തി നേടിയെടുക്കാം. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
തണ്ണിമത്തന്‍:
 
പ്രകൃതി ദത്തമായ വയാഗ്ര എന്നാണ് തണ്ണിമത്തന്‍ പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളവും തണ്ണിമത്തന്‍ തോടിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും. ഇത് കൂടാതെ തണ്ണിമത്തന്‍ ജ്യൂസും മികച്ച പ്രതിവിധിയാണ്.
 
കറ്റാര്‍ വാഴ ജ്യൂസ്: 
 
കറ്റാര്‍ വാഴ ജ്യൂസ് തയ്യാറാക്കി ദിവസവം വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഈ പ്രശ്നത്തിന് ഉത്തമ പരിഹാരമാണ്.
 
ഇഞ്ചി ജ്യൂസ്:
 
ഇഞ്ചി ജ്യൂസും ഈ പ്രശ്നത്തിന് ഏറെ നല്ലതാണ്. ഇത് പുരുഷന്മാരില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ നല്ല സെക്‌സ് സ്റ്റാമിനയ്ക്ക് ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
 
ആപ്പിള്‍ ജ്യൂസ്:
 
ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് സെക്സ് സ്റ്റാമിന കൂട്ടാന്‍ ഏറെ സഹായകമാണ്.
 
പാലും തേനും:
 
പാലില്‍ അല്‍പം തേന്‍ കലര്‍ത്തി നിത്യേന കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. അതുപോലെ പാലില്‍ ബദാം ചേര്‍ത്ത് കുടിയ്ക്കുന്നതും ലൈംഗിക ശക്തി വര്‍ധിപ്പിക്കുന്നു
 
പോംഗ്രനേറ്റ് ജ്യൂസ്: 
 
ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റുക മാത്രമല്ല, ഇതില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ സെക്‌സ് സ്റ്റാമിന, രക്തപ്രവാഹം എന്നിവയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
 
ബീറ്റ്‌റൂട്ട് ജ്യൂസ്:
 
ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്‌സൈഡ് മികച്ച ഊർജവും രക്തപ്രവാഹവും നിങ്ങൾക്ക് നൽകുന്നു.
 
അവോക്കാഡോ ജ്യൂസ്:
 
ഈ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി6 എന്നിവ ലൈംഗികതയെ ഊര്‍ജിതമാക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article