ഈ എണ്ണകള്‍ ശീലമാക്കൂ... കൂര്‍ക്കംവലി എന്ന വലിയ പ്രശ്നത്തെ പടിക്ക്പുറത്താക്കൂ !

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (12:52 IST)
മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് കൂര്‍ക്കം വലി. ഇത് പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളായി മാറാറുണ്ട്. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ വലിയ ഒച്ചപ്പാടോടെ അത് കൂര്‍ക്കം വലിയായി മാറുന്നത്. ശ്വാസോച്ഛ്വാസം ചെയ്യുന്ന സമയത്ത് വായു കടന്നു പോവുന്ന സ്ഥലങ്ങളില്‍ ചില തടസ്സങ്ങള്‍ ഉണ്ടാവുന്നതാണ് കൂര്‍ക്കം വലിയായി മാറുന്നത്.  
 
ജലദോഷവും മൂക്കടപ്പും ഉണ്ടാകുന്ന സമയത്ത് തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നതും കൂര്‍ക്കം വലിയ്ക്ക് കാരണമാകാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത് മൂലവും കൂര്‍ക്കം വലി ഉണ്ടായേക്കാം. പല തരത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിലൂടെ കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഏതൊക്കെയാണ് ആ എണ്ണകള്‍ എന്ന് നോക്കാം.
 
യൂക്കാലിപ്‌സിന്റെ എണ്ണ കൂര്‍ക്കം വലിയെ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. ഇത് ശ്വാസോച്ഛ്വാസം എളുപ്പത്തിലാക്കാന്‍ സഹായിക്കുമെന്നും പറയുന്നു. ഉറങ്ങാന്‍ പോവുന്നതിനു മുമ്പായി ആ എണ്ണ നിങ്ങളുടെ മേല്‍ച്ചുണ്ടിലോ അല്ലെങ്കില്‍ മൂക്കിനു ചുറ്റുമോ തേച്ച് പിടിപ്പിക്കുന്നതിലൂടെ കൂര്‍ക്കം വലിയെ ഇല്ലാതാക്കാമെന്നും പറയുന്നു.  
 
കൂര്‍ക്കം വലിയ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കര്‍പ്പൂര തുളസി. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് നാലോ അഞ്ചോ തുള്ളി കര്‍പ്പൂര തുളസിയെണ്ണ ചേര്‍ക്കുക. അത് ഉപയോഗിച്ച് ആവി പിടിക്കുന്നത് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കും. തൊണ്ടയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും കൂര്‍ക്കം വലി ഇല്ലാതാക്കാനും ഒലീവ് ഓയിലും സഹായകമാണ്. 
 
അഞ്ച് തുള്ളി സേജ് ഓയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് മൂക്കിനുചുറ്റും മസ്സാജ് ചെയ്യുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്. കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മറ്റൊന്നാണ് ടീ ട്രീ ഓയില്‍. ഇതിലുള്ള ആന്റി ഇന്‍ഫ്ലമേറ്ററി പ്രോപ്പര്‍ട്ടീസ് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കും. ലെമണ്‍ ഓയില്‍ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തെ പ്രതിരോധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article