താരന്‍ വന്ന് കഴിഞ്ഞാല്‍ അത് മാറ്റാന്‍ കുറച്ച് പാടാണ്. താരന്‍ അകറ്റാനുള്ള പല ഷാമ്പുകളും മാര്‍ക്കറ്റില്‍ ലഭിക്കുമെങ്കിലും ഇവയില്‍ ഏറിയ പങ്കും ഫലപ്രദമല്ല. എന്നാല്‍ വീടിന്റെ പരിസരങ്ങളിലുള്ള കറിവേപ്പില ഉപയോഗിച്ച് താരന്‍ ഒരു പരിധിവരെ അകറ്റാനാകും. ഇതിനായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതില്‍ തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം തലയില്‍ പുരട്ടാവുന്നതാണ്. ശേഷം 15 മണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ആഴ്ചയില്‍ ഇങ്ങനെ 2 തവണ ചെയ്യുന്നത് വലിയ ഫലം ചെയ്യും.