സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് തെറ്റല്ല; പക്ഷേ ഇക്കാര്യങ്ങള്‍ മറന്നിട്ടാകരുതെന്ന് മാത്രം !

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (16:55 IST)
ബ്യൂട്ടി സ്റ്റോറില്‍ നിന്ന് ലിപ്സ്റ്റിക്കും ഫേസ് വാഷും സണ്‍സ്ക്രീനുമൊക്കെ വാങ്ങിക്കൂട്ടുമ്പോള്‍ ഈ കക്ഷികളൊക്കെ മുഖകാന്തി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിനു ക്ഷതവും ഏല്‍പ്പിക്കുമെന്ന കാര്യം മറക്കരുത്. സൌന്ദര്യവര്‍ദ്ധ വസ്തുക്കളിലെ പല ഘടകങ്ങളും ചര്‍മ്മത്തിനു വരള്‍ച്ചയും, അനാരോഗ്യവും സൃഷ്ടിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. 
 
ചര്‍മ്മസുഷിരങ്ങള്‍ ഇവ കയറി അടയുകയും ചര്‍മ്മത്തിനു പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യുമത്രേ. ഈ സൌന്ദര്യവര്‍ദ്ധകങ്ങള്‍ കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന പലഘടകങ്ങളും ചര്‍മ്മത്തിനു ദോഷം ചെയ്യുന്നവയാണ്. ഇന്ത്യയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങള്‍ക്കു പകരം വ്യാജന്മാര്‍ സുലഭം. ഇതു കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
 
ലിപ്സ്റ്റിക്, ഫൌണ്ടേഷന്‍, ലോഷന്‍ തുടങ്ങി എല്ലാത്തരം സൌന്ദര്യ വര്‍ദ്ധകങ്ങളും ഈ അപകട സാദ്ധ്യതങ്ങള്‍ ഉള്ളതാണെന്നും ചര്‍മ്മരോഗ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവയുടെ നിരന്തര ഉപയോഗം പ്രതികൂല ഫലമാകും ഉണ്ടാകുകയെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍