ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുകയാണോ? കാബേജും ഉരുളക്കിഴങ്ങും ശീലമാക്കുക!

Webdunia
വെള്ളി, 4 ജനുവരി 2019 (14:43 IST)
അമ്മയാകുക എന്നത് സ്ത്രീയുടെ സ്വപ്‌നമാണ്. ജീവിതത്തിലെ മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ് ഒരു കുഞ്ഞുണ്ടാവുക എന്നത്. സ്ത്രീകളിലെ വന്ധ്യതക്ക് കാരണമാകുന്ന പല ഘടകങ്ങള്‍ ഉണ്ട്. ഇന്നത്തെ ഫാസ്‌റ്റ് ഫുഡ് ആഹാരക്രമങ്ങളും ജീവിത സാഹചര്യങ്ങളും ഒരു പരിധിവരെ അമ്മയാകുക എന്ന മോഹത്തിന് വിലങ്ങു തടിയാകാറുണ്ട്. ശരിയായ ആഹാരം രീതി പിന്തുടരുന്നതിലൂടെ ഒരു പരിധി വരെ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
ഗര്‍ഭധാരണത്തിന് സഹായകമാകുന്ന ഭക്ഷണങ്ങള്‍ അമ്മയാകാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ പതിവാക്കണം. ഇത്തരം ആഹാരങ്ങള്‍  ഹോര്‍മോണ്‍ സന്തുലിതമാക്കുകയും ഗര്‍ഭധാരണശേഷി ഉയര്‍ത്തുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. നമ്മുടെ അടുക്കളയിലെ പതിവ് ഇഷ്‌ടക്കാരനായ കാബേജ് വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തടുക്കാന്‍ കഴിവുള്ള പച്ചക്കറിയാണ്. കൂടാതെ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരാന്‍ കഴിവുള്ളതുമായ ഒന്നാണ് കാബേജ്.
 
ഇലക്കറികള്‍ ഒരു നേരമെങ്കിലും പതിവാക്കുന്നത് ഉത്തമമാണ്. ഇതുവഴി ഫോളിക് ആസിഡും ഇരുമ്പും ധാരാളമായി ശരീരത്തില്‍ എത്തുന്നതിന് സഹായകമാകുകയും ചെയ്യും. ഇരുമ്പ് ഗര്‍ഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിന് സഹായിക്കുന്നതിന് പുറമെ സിക്താണ്ഡം ഗര്‍ഭപാത്രത്തില്‍ ചേര്‍ന്നിരിക്കുന്നതിനും സഹായിക്കുമെന്നതിനാല്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് ഇലക്കറികള്‍.
 
വിറ്റാമിന്‍ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് കോശവിഭജനം ഉയര്‍ത്താനും ആരോഗ്യമുള്ള അണ്ഡം ഉത്പാദിപ്പിക്കപ്പെടാനും ഉത്തമമാണ്. അതിനാല്‍ ഭക്ഷണക്രമത്തില്‍ ഉരുളക്കിഴങ്ങ്‌ പതിവാക്കുന്നത് ഉത്തമമാണ്. ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യത നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. പോഷകങ്ങളില്‍ അതിസമ്പന്നനാണ് സെലീനിയം ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി.
 
ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നവയാണ് ബദാമും മത്തങ്ങക്കുരുവും. ഉത്പാദനശേഷി ഉയര്‍ത്താന്‍ സഹായകരമായ നിരവധി പോഷകങ്ങള്‍ മത്തങ്ങക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഭ്രൂണാവസ്ഥയില്‍ കോശവിഭജനത്തിന് സഹായിക്കുന്ന സിങ്ക് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഉത്തേജനം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബദാം.
 
വിറ്റാമിന് ബി6 ഏറെ അടങ്ങിയിട്ടുള്ള പഴം ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ധാരാളം കഴിക്കുന്നത് ശീലമാക്കണം. ആര്‍ത്തവചക്രം കൃത്യമാകാനും ഗര്‍ഭധാരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തു വരാന്‍ സഹായിക്കുന്ന, വിറ്റാമിന്‍ സി പ്രദാനം ചെയ്യുന്ന ഒന്നാണ് നാരങ്ങ. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്നാണ് മാതളനാരങ്ങ. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികതൃഷ്ണ ഉയര്‍ത്തി ആവേശകരമായ ലൈംഗികബന്ധത്തിന് സഹായിക്കാന്‍ ഉത്തമമാണ് മാതളം.
 
പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ധാതുവാണ് പൈനാപ്പിള്‍. ശരീരത്തിന് ഊര്‍ജം പകരുന്നതിനും ദഹനക്രമത്തെയും സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.
 
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കുള്ള ഉത്തമ ആഹാരങ്ങളില്‍ ഒന്നാണ് മുട്ട. കോളിന്, ഫോളിക്, ഓമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുള്ള മുട്ട ഗര്‍ഭധാരണത്തിന് വലിയ തോതില്‍ സഹായം നല്‍കുന്നതാണ്. രുചികരമായ ചിപ്പി വിഭവങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ചിപ്പിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് അണ്ഡോത്പാദനത്തിന് സാഹായിക്കും. ശരീരത്തിലെ ഈസ്‌ട്രജന്റെ അളവ് സാധാരണനിലയില് നിലനിര്‍ത്തുന്നതിനും ഭ്രൂണം ഉറപ്പിച്ച് നിര്‍ത്തുന്നതിനും ആവശ്യമായ വിറ്റാമിന് ബി12 ധാരാളം അടങ്ങിയിട്ടുള്ള കക്ക അമ്മയാകാന്‍ കൊതിക്കുന്ന സ്ത്രീകള്‍ പതിവാക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള  മഞ്ഞളിന്റെ മഹത്വം ആര്‍ക്കും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഗര്‍ഭധാരണത്തിനുള്ള ശേഷി ഉയര്‍ത്താന്‍ മഞ്ഞള്‍ മിടുക്കനാണ്. ചണവിത്ത്‌, ഒലീവ്‌ എണ്ണ, കോഡ്‌ ലിവര്‍ ഓയില്‍ എന്നിവയും അമ്മയാകാന്‍ സഹായിക്കുന്നവയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article