സന്ധിവേദന, ക്ഷീണം, ഓര്‍മകുറവ്, വിഷാദം എന്നിവയുണ്ടോ?; ഇതാണ് കാരണം

ശ്രീനു എസ്

ശനി, 27 ജൂണ്‍ 2020 (13:24 IST)
സന്ധിവേദന, ക്ഷീണം, ഓര്‍മകുറവ്, വിഷാദം എന്നിവയുണ്ടോ, എങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാവാം. ഈലക്ഷണങ്ങളോടൊപ്പം മുടികൊഴിച്ചില്‍, നടുവേദന, വിട്ടുമാറാത്ത ക്ഷീണം എന്നിവയും ഉണ്ടാകാം. വിറ്റാവിന്‍ ഡിയുടെ അഭാവത്തില്‍ കുട്ടികളില്‍ ആസ്മയും മുതിര്‍ന്നവരില്‍ ഓര്‍മക്കുറവും ഉണ്ടാകാം.
 
വിറ്റാമിന്‍ ഡിയുടെ അഭാവം ദീര്‍ഘകാലം തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം. സൂര്യപ്രകാശത്തില്‍ നിന്നാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ 80ശതമാനവും ലഭിക്കുന്നത്. ബാക്കി 20ശതമാനം ആഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ പലരും വീട്ടില്‍ നിന്നിറങ്ങി വെയിലുകൊള്ളാത്ത സാഹചര്യത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകാം. ദിവസവും 20മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളുകഎന്നതാണ് ഇതിനൊരു പോംവഴി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍