വിശപ്പില്ലായ്മ: കാരണവും പരിഹാരവും

ശ്രീനു എസ്

ശനി, 27 ജൂണ്‍ 2020 (11:25 IST)
ജീവിതത്തില്‍ ഒരുതവണയെങ്കിലും എല്ലാരും നേരിട്ടുള്ള ആരോഗ്യപ്രശ്‌നമായിരിക്കും വിശപ്പില്ലായ്മ. പലകാരണങ്ങള്‍ കൊണ്ടും വിശപ്പില്ലായ്മ ഉണ്ടാകാം. മാനസിക സംഘര്‍ഷം, ഗ്യാസ്ട്രബിള്‍, ഉദരരോഗങ്ങള്‍ എന്നിവയൊക്കെയാണ് വിശപ്പില്ലായ്മയുടെ പ്രധാന കാരണങ്ങള്‍. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം കഴിച്ചാലും വിശപ്പില്ലായ്മ ഉണ്ടാകാം. വിശപ്പില്ലായ്മ മാറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ചുക്കുപൊടി ശര്‍ക്കരയുമായി ചേര്‍ത്ത മിശ്രിതം പ്രഭാതത്തിനു ശേഷവും രാത്രി ആഹാരത്തിനു മുന്‍പും കുറച്ചുദിവസം കഴിച്ചാല്‍ വിശപ്പുണ്ടാകും.
 
കൂടാതെ ഭക്ഷണത്തോടൊപ്പം കുറച്ച് പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് വിശപ്പ് കൂട്ടാന്‍ സഹായിക്കും. നന്നായി പഴുത്ത പപ്പായ കഴിക്കുന്നത് വിശപ്പില്ലായ്മയ്ക്ക് പരിഹാരമാണ്. ഏലവും ചുക്കും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍