കൃത്യമായ ഇടവേളകളില്‍ മൂത്രം ഒഴിച്ചില്ലെങ്കില്‍..

ശ്രീനു എസ്
വ്യാഴം, 16 ജൂലൈ 2020 (12:47 IST)
പലരും അഭിമുഖികരിക്കുന്ന പ്രശ്‌നമാണ് യൂറിനറി ഇന്‍ഫക്ഷന്‍. ഇത് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതല്‍ ഉണ്ടാകുന്നത്. കൃത്യമായ ഇടവേളകളില്‍ മൂത്രം ഒഴിക്കാതെയിരുന്നാല്‍ യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ടാകാം. പലപ്പോഴും സ്ത്രീകളാണ് ഇത്തരമൊരു തെറ്റായ രീതി പിന്തുടരുന്നത്. യാത്രവേളകളില്‍ ടോയ്‌ലറ്റ് സംവിധാനം ഇല്ലെങ്കില്‍ സ്ത്രീകള്‍ മണിക്കൂറുകളോളം മൂത്രം പിടിച്ചുവയ്ക്കാറുണ്ട്.
 
ഇതുമൂലം ബാക്ടീരിയകള്‍ കൂടുകയും വേദനയും അസ്വസ്ഥതകളും ഉണ്ടാകുകയും ചെയ്യും. കണക്കുകള്‍ പറയുന്നത് അമ്പതു ശതമാനം സ്ത്രീകളെങ്കിലും ജീവിതത്തില്‍ ഒരു തവണയെങ്കിലും മൂത്രത്തില്‍ പഴുപ്പ് എന്ന രോഗാവസ്ഥയെ സമീപിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇത് പുരഷന്‍മാരില്‍ പത്തുശതമാനം മാത്രമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article