കാലിന്‍മേല്‍ കാലുകയറ്റിവച്ചാണോ നിങ്ങള്‍ ഇരിക്കുന്നത്, പണികിട്ടാന്‍ സാധ്യതയുണ്ട്!

ശ്രീനു എസ്
ബുധന്‍, 24 ജൂണ്‍ 2020 (16:30 IST)
കാലിന്‍മേല്‍ കാലുകയറ്റിവച്ചിരിക്കരുതെന്ന് പലരും പറയാറുണ്ട്. ചിലര്‍ കാലിന്‍മേല്‍ കാലുകയറ്റിവച്ചിരിക്കുന്നതിനെ അഹങ്കാരത്തിന്റെ ചിഹ്നമായാണ് കാണുന്നത്. ഇന്നാല്‍ ഇതൊന്നുമല്ല, ഇത്തരത്തില്‍ ഇരുന്നാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ നഴ്‌സിങ്, ജേണല്‍ ഓഫ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്. 
 
ഗര്‍ഭിണികള്‍ ഇത്തരത്തില്‍ ഇരിക്കുന്നത് കൂടുതല്‍ പ്രശ്‌നമുണ്ടാകും. ഇരിക്കുന്നത് ശരിയായരീതിയില്‍ അല്ലെങ്കില്‍ ഭാവിയില്‍ മറ്റുരോഗങ്ങള്‍ വരുന്നതിനും കാരണമാകും. കാല്‍ മുട്ടുവേദനയും സന്ധിവേദനയും ഉള്ളവര്‍ ഇത്തരത്തില്‍ ഇരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article