പേരക്ക സ്ത്രീകൾക്ക് നൽകുന്ന ഈ ഗുണങ്ങളെക്കുറിച്ച് അറിയൂ !

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (18:53 IST)
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. വിറ്റാമിന്‍ സി, എ, ഇ എന്നിവ ധാരാളമായി പേരക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേതമന്യേ ഇത് നല്ലതാണെങ്കിലും സ്ത്രീകൾ പേരക്ക നിത്യവും കഴിക്കുന്നത് കൂടുതൽ നേട്ടങ്ങൾ നൽകും.
 
സ്ത്രീകളിലെ പ്രത്യുൽ‌പാദന ശേഷി വർധിപ്പിക്കുന്നതിന് ഉത്തമമായ് ഒരു ഔഷധമാണ് പേരക്ക. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പേരക്ക സഹായിക്കും. സ്ത്രീകളിൽ പ്രധാനമായും കാണപ്പെടുന്ന ഒരു പ്രശ്നമാണ് രക്തത്തിന്റെ അളവ് കുറയുന്നത്. ഇതിന് പരിഹാരം കാണുന്നതിനും പേരക്കക്ക് കഴിവുണ്ട്. 
 
ജീവിതശൈലി രോഗങ്ങളെ തടുത്തുനിർത്തുന്നതിലും പേരക്ക കഴികുന്നതിലൂടെ സാധിക്കും. രക്തസമ്മർദ്ദത്തെ പേരക്ക നിയന്ത്രിച്ച് നിർത്തുന്നു. പേരക്കയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. ശരീരത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനും പേരക്ക കഴിക്കുന്നത നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article