ഹോട്ടൽ മുറികളിൽ ഒളി ക്യാമറകൾ സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി പോൺ സൈറ്റിലൂടെ വിൽക്കുന്ന സംഘം പൊലീസിന്റെ പിടിയിലായി. ദക്ഷിണ കൊറിയയിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ മുറികളിൽ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ ഒളിക്യാമറകൾ സ്ഥാപിച്ചാണ് മൂന്നംഗ സംഘം കിടപ്പറ ദൃശ്യങ്ങളും, നഗ്ന ദൃശ്യങ്ങളും പകർത്തിയിരുന്നത്.
ദക്ഷിണ കൊറിയയിലെ 10 നഗരങ്ങളിലെ ഹോട്ടലുകളിൽ നിന്നും 1600ഓളം ആളുകളുടെ സ്വകാര്യ ദൃശ്യങ്ങളാണ് സാംഘം ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയത്. ഇത് പോൺ സൈററ്റിലൂടെ ഇവർ തന്നെ വിൽക്കുകയായിരുന്നു. ഇത്തരത്തിൽ 5 ലക്ഷം രൂപയോളം പ്രതികൾ സമ്പാദിച്ചിരുന്നു.മുൻകൂട്ടി തയ്യാറാക്കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റകൃത്യം ചെയ്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹോട്ടൽ മുറികളിൽ ഇവർ 1 എം എം വൈഡ് ലെൻസുള്ള ഒളി ക്യാമറകൾ സ്ഥപിച്ചു. ടിവി, ഹെയര്‍ ഡ്രയര്‍ ഹോള്‍ഡര്‍, സോക്കറ്റ് എന്നിവയിൽ ആരും ശ്രദ്ധിക്കാത്ത വിധത്തിലാണ് ഇവർ ഒളിക്യാമറകൾ സ്ഥാപിച്ചത്. വൈഫൈ വഴി ദൃശ്യങ്ങൾ തനിയെ കൈമാറുന്ന ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.