തടി കുറക്കാൻ ഇതാ ഒരു മാജിക് ഡ്രിംഗ്, തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് നോക്കൂ !

Webdunia
ബുധന്‍, 30 ജനുവരി 2019 (20:21 IST)
വണ്ണം കുറക്കുന്നതിനായി കഷ്ടപ്പെടുന്നവർ നമ്മുടെ കൂട്ടത്തിൽ നിരവധി പേരുണ്ട്. ഇതിനായി പല തരത്തിലുള്ള ഡയറ്റുകൾ എടുക്കും. കഠിനമായി എക്സർസൈസ് ചെയ്യും. എന്നിട്ടും ഫലമില്ലെന്നാണ് പലരുടെയും പരാതി. എന്നൽ തടി കുറക്കുന്നതിനായി എടുക്കുന്ന ഡയറ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ ആരോഗ്യകരമായി തന്നെ തടി കുറക്കാം  
 
തടി കുറക്കാൻ ഏറ്റവും ഉത്തമമായ ഒരു മാജിക് ജ്യൂസിനെ കുറിച്ചാണ് ഇനി പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ മാത്രം മതി ഈ ജ്യൂസുണ്ടാക്കാൻ. കക്കരിക്ക, മഞ്ഞൾ, ഇഞ്ചി, കുരുമുളകുപൊടി എന്നിവയാണ് ഈ ജ്യുസിലെ ചേരുവകൾ.
 
ഓരോ ചേരുവകളും ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ കഴിവുള്ളതും ശരീരത്തിലേക്ക് അമിത കലോറി നൽകാത്തതും പോഷക ഗുണങ്ങൾ അധികമുള്ളതുമാണ്. ഒരു കക്കരിക്ക അരിയുക. ചെറിയ കഷ്ണം പച്ചമഞ്ഞളും മൂന്ന് ടേബിൾ സ്പൂൺ ചെറുതായി അരിനുഞ്ഞ ഇഞ്ചിയും ഒരു നുള്ള് കുരുമുളകുപൊടിയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ നല്ലത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article