ഇടതൂർന്ന സുന്ദരമായ മുടിയിഴകൾക്കായി മുടങ്ങാതെ ചെയ്യാം ഈ നാട്ടുവിദ്യ !

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (13:10 IST)
പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നമ്മൽ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വഭവികതയീൽ വരുന്ന മാറ്റവും. നല്ല മുടി ഒരു മനുഷ്യന് നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല എന്നതാണ് യാഥാർത്ഥ്യം. കേശ സംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ ഷാമ്പുവും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാർഗമാണ് വേണ്ടത്.
 
നമ്മൂടെ പൂർവികരായ മുത്തശ്ശിമാർ ഇതെല്ലാം എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലത്തിന്റെ ഗതിയിൽ നമ്മളാണ് അതെല്ലാം മറന്നുപോയത്. ആ നാട്ടുവിദ്യകളിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്.


 
അത്തരത്തിൽ ഒരു മുത്തശ്ശി വിദ്യയാണ് നല്ല തേങ്ങാപാൽ. നാളികേരവും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യത്തിന് ഏത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപ്പൊലെ തന്നെയാണ് മുടിയഴകിനും ആരോഗ്യത്തിനും തേങ്ങാപാൽ.
 
ശുദ്ധമായ തേങ്ങാപാൽ മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുടിയിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കും. മുടിയുടെ വളർച്ചക്ക് സഹായിക്കുകയും മുടിക്ക് നല്ല കറുത്ത നിറം നൽകുകയും ചെയ്യൂം. മുടിയുടെ സ്വാഭവികത എന്നും തേങ്ങാപ്പാൽ നിലനിർത്തുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article